ബെയ്സ് ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
മഞ്ചേരി :ബെയ്സ് ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ച് ടീച്ചർ പദവിയിലെത്തിയ അധ്യാപിക വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി.
ബെയ്സ് മാനേജിംഗ് ഡയറക്ടർ സജീർ മാസ്റ്റർ മുണ്ടേങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ മഞ്ചേരി മണ്ഡലം മുൻ എം.എൽ.എ അഡ്വ: എം ഉമ്മർ ഉദ്ഘാടനം ചെയ്തു.
1000 ൽ അധികം വനിതകളെ അധ്യാപികയാവുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി മുന്നോട്ട് പോകുന്ന ബെയ്സ് ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്നും സർട്ടിഫിക്കറ്റ് കൈപറ്റിയ മുഴുവൻ ടീച്ചേഴ്സിനും അവരുടെ ലക്ഷ്യങ്ങൾ സഫലീകരിക്കാൻ സാധിക്കട്ടെയും ഉദ്ഘാടന പ്രസംഗത്തിൽ മുൻ എംഎൽഎ അഡ്വ:എം .ഉമ്മർ പറഞ്ഞു.
പ്രോഗ്രാമിൽ അധ്യാപകരായ ജിഷ , റോഷൻ , ഷിഫാന , ഷിജി , പ്രജിത , നീതു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ബെയ്സ് ഡയറക്ടർ ജംഷിദ് മാസ്റ്റർ സ്വാഗതവും ബെയ്സ് അഡ്മിനിസ്ട്രേറ്റര് ബീന ടീച്ചർ നന്ദിയും പറഞ്ഞു.