റെയിൽവേ ട്രാക്കിൽ മൃതദേഹം, വന്ദേഭാരതും ജനശതാബ്തിയും പുറപ്പെട്ടത് അര മണിക്കൂർ വൈകി
തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം നീക്കുന്നത് വൈകിയതോടെ തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകൾ വൈകി. വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകൾ അര മണിക്കൂർ വൈകിയാണ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടതെന്ന് റെയിൽവെ അറിയിച്ചു. തിരുവനന്തപുരം മുരുക്കുംപുഴയ്ക്ക് അടുത്താണ് പുലർച്ചെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നീക്കുന്ന നടപടി വൈകിയതിനെ തുടർന്നാണ് ട്രെയിനുകളും വൈകിയത്.