Thursday, October 17, 2024
National

‘സ്ത്രീ ശാക്തീകരണത്തിന് ഏകീകൃത സിവിൽ കോഡ് പ്രധാനം’; ഗോവ മുഖ്യമന്ത്രി

ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഗോവ മുഖ്യമന്ത്രി. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും യൂണിഫോം സിവിൽ കോഡ് പ്രധാനമാണെന്ന് പ്രമോദ് സാവന്ത്. സ്ത്രീ ശാക്തീകരണം ആഗ്രഹിക്കാത്തവരാണ് ഇതിനെ എതിർക്കുന്നതെന്നും വിമർശനം. സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവിൽ കോഡ് പിന്തുടരുന്ന ആദ്യ സംസ്ഥാനമാണ് ഗോവ എന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും പ്രമോദ് സാവന്ത്.

സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും ഏകീകൃത സിവിൽ കോഡ് പ്രധാനമാണ്. വിഷയത്തിൽ കോൺഗ്രസും എസ്പിയും പോലെ പല പാർട്ടികളും രാഷ്ട്രീയം കളിക്കുകയാണ്. സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ഇക്കൂട്ടർ ആഗ്രഹിക്കുന്നില്ല എന്നാണ് ഇതിനർത്ഥം. UCC ജാതിയും മതവും അടിസ്ഥാനമാക്കിയുള്ളതല്ല. പ്രധാനമന്ത്രി മോദിയോട് നന്ദി പറയുകയും, ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്നും ഗോവ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബിൽ ഉടൻ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുസിസി നടപ്പാക്കിയതിന് ശേഷം കഴിഞ്ഞ 60 വർഷമായി ഗോവയിൽ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഏകീകൃത സിവിൽ കോഡ് എപ്പോൾ നടപ്പാക്കണം എന്നത് കേന്ദ്രത്തിന്റെ തീരുമാനമാണെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

Leave a Reply

Your email address will not be published.