Saturday, January 11, 2025
Kerala

കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു

കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു. കാലിച്ചാമരം സ്വദേശികളായ മധു, ജിഷ ദമ്പതികളുടെ മകൻ അശ്വിനാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ചയ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അശ്വിൻ എൻഡോസൾഫാൻ വിഷയമാക്കി ചിത്രീകരിച്ച വിവിധ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *