Friday, April 18, 2025
World

വളർത്തുനായ്ക്കളെ നോക്കാൻ ആളെവേണം; ശമ്പളം വർഷം ഒരു കോടി രൂപ

വളർത്തുനായ്ക്കളെ പരിചരിക്കുന്നതിനായി ജോലിക്കാരെ ക്ഷണിച്ച് അമേരിക്കൻ കോടീശ്വരൻ. രണ്ട് നായ്ക്കളെ പരിചരിക്കാനായി മുഴുവൻ സമയ ഡോഗ് സിറ്ററിനെയാണ് ഇവർ ക്ഷണിച്ചിരിക്കുന്നത്. വർഷം ഒരു ലക്ഷത്തി 27,227 ഡോളർ (ഏകദേശം ഒരു കോടി രൂപ) ആണ് ഡോഗ് സിറ്ററിന് ഓഫർ ചെയ്തിരിക്കുന്ന വാർഷിക ശമ്പളം.

പ്രമുഖ ജോബ് സൈറ്റായ ലിങ്ക്ഡ് ഇനിലാണ് ജോലിക്കുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. എക്സ്പീരിയൻസ്ഡായ ആളുകളെയാണ് തങ്ങൾക്ക് വേണ്ടതെന്ന് പരസ്യത്തിൽ പറയുന്നു. നായ്ക്കളുടെ എല്ലാ കാര്യങ്ങളും ഇവർ നോക്കണമെന്നും പരസ്യത്തിലുണ്ട്. ജോർജ് ഡൺ എന്ന റിക്രൂട്ടർ പോസ്റ്റ് ചെയ്ത പരസ്യം വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *