ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിൽ; പിന്തുടർന്ന് മൃഗശാല അധികൃതർ
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിൽ. മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങിനെ എൽഎംഎസ് പള്ളിക്ക് സമീപം കണ്ടെത്തി. മൃഗശാല അധികൃതർ ഹനുമാൻ കുരങ്ങിനെ പിന്തുടരുകയാണ്. എൽഎംഎസ്, മാസ്കറ്റ് ഹോട്ടൽ പരിസരങ്ങളിൽ ഇന്നലെ മുതൽ കുരങ്ങിന്റെ സാനിധ്യം ഉണ്ടായിരുന്നു.
മൃഗശാലയിലെ കൂട്ടിലേക്ക് വിടുന്നതിനിടെ ചാടി രക്ഷപ്പെട്ട ഹനുമാൻ കുരങ്ങ് ഒളിച്ചുകളി തുടരുകയാണ്. ആരോഗ്യനില ആശങ്കയിലെന്നും സൂചന. ഞായറാഴ്ച രാത്രിയോടെ കുരങ്ങ് മൃഗശാല വളപ്പിൽനിന്ന് വീണ്ടും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിലയിലേക്ക് ഹനുമാൻ കുരങ്ങ് മാറിയാൽ മറ്റ് മൃഗങ്ങളുടെയും ആളുകളുടെയും ഉപദ്രവങ്ങളും കുരങ്ങിന് നേരിടേണ്ടിവരും.