പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് രണ്ട് മരണം
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. പത്തനംതിട്ട കൊടുമണിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇന്നലെ മരിച്ച കൊടുമൺ ചിറ സ്വദേശിനി മണിക്കും എലിപ്പനി ബാധ സ്ഥിരീകരിച്ചു. കൊടുമൺ ചിറ സ്വദേശിനി സുജാതയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് അഡ്മിറ്റ് ചെയ്ത സുജാതയ്ക്ക് എലിപ്പനി സ്ഥിരീകരിച്ചത് വളരെ വൈകിയായിരുന്നു. ആരോഗ്യനില മോശമായ സുജാതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.