Thursday, January 23, 2025
National

‘ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ ഗർഭകാലത്ത് രാമായണം വായിക്കണം’; വിവാദ പ്രസ്താവനയുമായി തെലങ്കാന ഗവർണർ

ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ ഗർഭകാലത്ത് രാമായണം വായിക്കണമെന്ന് തെലങ്കാന ഗവർണർ തമിളിസയ് സൗന്ദരരാജൻ. തെലങ്കാനയിൽ ‘ഗർഭ സംസ്‌കാര മൊഡ്യൂൾ’ അവതരിപ്പിക്കുന്നതിനിടെയായിരുന്നു തെലങ്കാന ഗവർണറുടെ വിവാദ പ്രസ്താവന.

ആർഎസ്എസിന്റെ വനിതാ സംഘടനയായ സംവർധിനീ ന്യാസ് രൂപം കൊടുത്ത പദ്ധതിയാണ് ‘ഗർഭ സംസ്‌കാർ’. ശാസ്ത്രീയപരവും പരമ്പരാഗതവുമായി വിദ്യകൾ സംയോജിപ്പിച്ചുകൊണ്ട് ഗർഭിണികളുടെ ക്ഷേമത്തിനായി വിഭാവനം ചെയ്ത് പദ്ധതിയിൽ സംസ്‌കാരവും ദേശഭക്തിയും ഒത്തുചേർന്ന കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള ‘കുറിപ്പടികളും’ നൽകും. ഭഗവതിഗീത വായിക്കുക, സംസ്‌കൃത മന്ത്രങ്ങൾ ഉരുവിടുക, യോഗ അഭ്യസിക്കുക എന്നിവയാകും കുറിപ്പടിയിൽ ഉൾപ്പെടുത്തുക.

‘ഗ്രാമങ്ങളിൽ രാമയണം പോലുള്ള ഇതിഹാസങ്ങൾ ഗർഭിണികൾ വായിക്കുന്നത് കാണാറുണ്ടായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ മാനസികവും ശാരീരകവുമായ ആരോഗ്യത്തിന് രാമായണത്തിലെ സുന്ദരകാണ്ഡം എന്ന ഭാഗം ഉരുവിടുന്നത് നല്ലതാണ്’- തെലങ്കാന ഗവർണർ പറഞ്ഞു.

ഗർഭം ആരംഭിക്കുന്നതിന് മുൻപ് മുതൽ ഗർഭകാലത്ത് ഉടനീളവും പ്രസവാനന്തരം കുഞ്ഞിന് രണ്ട് വയസാകുന്നത് വരെയുള്ള കാലം ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *