ജിങ്കന്‍ ഇനി എടികെ മോഹന്‍ ബഗാന് സ്വന്തം
കൊല്‍ക്കത്ത: മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കന്‍ ഇനി എ ടി കെ മോഹന്‍ ബഗാന് സ്വന്തം. ഐ എസ് എല്ലിലെ ഒട്ടുമിക്ക ക്ലബ്ബുകളും ജിങ്കന് വേണ്ടി രംഗത്തുണ്ടായിരുന്നു. അവസാന പോരാട്ടം ഈസ്റ്റ് ബംഗാളും എ ടി കെ മോഹന്‍ ബഗാനും തമ്മിലായിരുന്നു. ഒടുവില്‍ റെക്കോഡ് തുകയ്ക്ക് എ ടി കെ ജിങ്കനെ സ്വന്തമാക്കുകയായിരുന്നു. 1.8 കോടിയാണ് ഇന്ത്യന്‍ താരമായ ജിങ്കന്റെ ഒരു വര്‍ഷത്തെ വേതനം. അഞ്ച് വര്‍ഷത്തെ കരാറില്‍ ആണ് ജിങ്കന്‍ ഒപ്പുവയ്ക്കുക. ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മാത്രമാണ് ജിങ്കന്‍ കളിച്ചത്. കഴിഞ്ഞ സീസണ്‍ മുഴുവന്‍ പരിക്കിനെ തുടര്‍ന്ന് താരം ടീമിന് പുറത്തായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സെന്റര്‍ ബാക്കായ ജിങ്കന്‍ ഈസ്റ്റ് ബംഗാളിന്റെ കിടിലന്‍ ഓഫര്‍ നിരസിച്ചാണ് മോഹന്‍ ബഗാനില്‍ എത്തുന്നത്.