എഫ്ഐആറിൽ ബലാത്സംഗം എന്നില്ല; ഫ്രാങ്കോ മുളയ്ക്കലിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം: പിസി ജോർജ്
കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനായി വാദിച്ചത് 100 ശതമാനം ശരിയെന്ന് പിസി ജോർജ്. എഫ്ഐആറിൽ ബലാത്സംഗം എന്നില്ല എന്നും പീഡനമേ ഉള്ളൂ. ഫ്രാങ്കോ മുളയ്ക്കലിന് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും പിസി ജോർജ് പറഞ്ഞു.
‘എഫ്ഐആർ സ്റ്റേറ്റ്മെൻ്റ് എന്നാന്നറിയോ? ബലാത്സംഗം ഇല്ല. കത്തോലിക്കാ സഭ കേസിൽ പ്രതിയായ ഉടനെ പിടിച്ച് തിരിച്ച് കേറ്റുകേലാ. പഞ്ചാബിൽ ഇയാൾക്ക് പകരം വേറൊരു ബിഷപ്പിനെ വെച്ചു വെച്ചു. ആ ബിഷപ്പ് വളരെ സത്യസന്ധമായി അവിടെ സഭയും കൊണ്ട് പോവാണ്. ഒരു മെത്രാനും മെത്രാൻ പട്ടം കൊടുത്തു കഴിഞ്ഞാൽ അത് നീക്കാൻ സഭയ്ക്ക് അധികാരമില്ല. കന്യാസ്ത്രീ ഉടുപ്പ് കൊടുത്തു കഴിഞ്ഞാൽ അത് ദിവ്യ വസ്ത്രം കൊടുത്തതാ. പുറത്താക്കാൻ കഴിയില്ല. സഭയിൽ നിന്ന് പുറത്തു പോകും. അവര് ഉടുപ്പിട്ട് നടന്ന എന്നാ ചെയ്യാനാ? ഫ്രാങ്കോ തെറ്റ് ഇല്ലയോ എന്നുള്ളതിലേക്കല്ല ഞാൻ പോയത്. ഇരുപത്തി രണ്ടാം തീയതി കൊറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ ഫ്രാങ്കോയുടെ വികാരി ജനറാൾ വന്ന് ഒരു പരാതി കൊടുക്കുന്നു. ഈ സ്ത്രീ സ്ഥലം കയ്യേറി വച്ചിരിക്കുകയാണ്. സ്ഥലം തിരിച്ചു കിട്ടണമെന്ന്. ഇവരെ ഇറക്കി വിടണമെന്ന് പറഞ്ഞു. അത് കൊടുക്കാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനും ഫ്രാങ്കോയും ആയിട്ടുള്ള ബന്ധത്തിൻ്റെ പേരിലാ. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ഫ്രാങ്കോ പരാതി കൊടുക്കുന്നത്. മുഖ്യമന്ത്രിയുമായി വളരെ അടുപ്പമാ. ഫ്രാങ്കോയുമായിട്ട് ബന്ധമില്ലാത്ത മുഖ്യമന്ത്രിമാരാരാ. എല്ലാവരുമായിട്ട് കമ്പനി അല്ലായിരുന്നോ. ഞാൻ പഞ്ചാബിൽ ചെന്നന്വേഷിച്ചപ്പോൾ രാജകീയ പ്രൗഢി ആയിരുന്നു. അതിൻ്റെയാ ഇപ്പോൾ അനുഭവിക്കുന്നത്.’- പിസി ജോർജ് പറഞ്ഞു.
താൻ ബിജെപി ആയെന്ന് ആദ്യം പറഞ്ഞത് മാധ്യമങ്ങളാണെന്നും പിസി ജോർജ് പറഞ്ഞു. പിസി ജോർജ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരം നടത്തിയപ്പോൾ കെ സുരേന്ദ്രൻ സമരപ്പന്തലിൽ എത്തിയെന്നും അതോടെയാണ് ‘നിങ്ങൾ’ താൻ ബിജെപി ആയെന്ന് പറഞ്ഞത് എന്നും ജനകീയ കോടതിയിൽ ആരോപിച്ചു.