Thursday, January 9, 2025
Kerala

അഴിമുഖത്ത് ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയ സംഭവം; വള്ളം ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു

മലപ്പുറം പൊന്നാനി അഴിമുഖത്ത് ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയ സംഭവത്തിൽ വള്ളം ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെ പൊന്നാനി പടിഞ്ഞാറേക്കര ഭാഗത്ത് നിന്നാണ് വള്ളം കസ്റ്റഡിയിലെടുത്തത്.

വിരുന്നെത്തിയ ബന്ധുക്കളുമൊത്ത് കൗതുകത്തിന് ഉല്ലാസ യാത്ര നടത്തിയതാണെന്നാണ് ഫിഷറീസ് വകുപ്പിനോട് ഉടമ പറഞ്ഞത്. ഇന്നലെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെ 8 പേരുമായി പൊന്നാനിയിൽ നിയമം ലംഘിച്ചു ഉല്ലാസ യാത്ര നടത്തിയത്.

വള്ളം ഉടമയോടും ഓടിച്ചയാളോടും ഇന്ന് ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു. തിരൂർ പടിഞ്ഞാറക്കര സ്വദേശിയുടെതാണ് വള്ളം.

Leave a Reply

Your email address will not be published. Required fields are marked *