കായിക കേരളത്തിന് കരുത്തേകാൻ നാല് സ്റ്റേഡിയങ്ങൾ കൂടി; ലക്ഷ്യം സമ്പൂർണ കായിക സാക്ഷരത
കേരളത്തിലെ കായിക മേഖലക്ക് കരുത്തും കുതിപ്പുമേകാൻ നാല് സ്റ്റേഡിയങ്ങൾ കൂടി ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലെ ഉണ്ണ്യാലിലെ ഫിഷറീസ് സ്റ്റേഡിയം, താനൂർ ഫിഷറീസ് ഹൈസ്കൂൾ സ്റ്റേഡിയം, താനാളൂർ സ്റ്റേഡിയം, കാട്ടിലങ്ങാടി സ്റ്റേഡിയം എന്നിവയാണ് ഉദ്‌ഘാടനം ചെയ്തത്. അടുത്ത പത്ത് വർഷത്തിൽ കേരളത്തെ സമ്പൂർണ കായിക സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി ഉയർത്തുക എന്നതാണ് ഈ നടപടികൾക്ക് പുറകിലെന്ന് ഔദ്യോഗിക പേജിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി. കായിക രംഗത്തിന്റെ മുന്നേറ്റത്തിനൊപ്പം ജനങ്ങളുടെ ജീവിതസാഹചര്യത്തിൽ മെച്ചമുണ്ടാക്കുന്നതിനും നീ നീക്കത്തിലൂടെ സാധിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.