‘ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യതയേ സര്‍ക്കാരിനുള്ളൂ’; എഐ ക്യാമറാ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി
എഐ ക്യാമറ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുബുദ്ധികള്‍ക്ക് മറുപടിയില്ലെന്നും ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യതയെ സര്‍ക്കാരിനുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവധാരസാഹിത്യോത്സവത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയതാണ് എഐ ക്യാമറ വിവാദം. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്കു ശേഷമാണ് പരസ്യ പ്രതികരണം. വിവാദങ്ങള്‍ക്ക് പിന്നില്‍ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാത്തവരെന്നും ഇപ്പോള്‍ രാഷ്ട്രീയ വിരോധത്തിനപ്പുറം പുതിയ കഥകള്‍ മെനയുന്നു എന്ന് പറഞ്ഞ് കുടുംബത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിക്കുന്നു.
തെളിവുകള്‍ അക്കമിട്ട് നിരത്തിയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഈ മറുപടി