Friday, January 24, 2025
Kerala

68 വയസുകാരന് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി; ഹണി ട്രാപ്പ് കേസ് പ്രതി ‘അശ്വതി അച്ചു’ അറസ്റ്റില്‍

ഹണിട്രാപ്പ് തട്ടിപ്പ് കേസ് പ്രതി അഞ്ചല്‍ സ്വദേശി അശ്വതി അച്ചു പോലീസ് പിടിയില്‍. തിരുവനന്തപുരം പൂവാറില്‍ 68 വയസുകാരനെ വിവാഹ വാഗ്ദാനം നല്‍കി 40000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കൊല്ലം അഞ്ചലിലെ വീട്ടില്‍ നിന്നുമാണ് അശ്വതി അച്ചുവിനെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പലപ്പോഴായാണ് അശ്വതി അച്ചു 68 വയസുകാരനില്‍ നിന്ന് 40000 രൂപ തട്ടിയെടുത്തത്.

രാഷ്ട്രീയ നേതാക്കളും പൊലീസുകാരേയും അശ്വതി അച്ചു ഹണി ട്രാപ്പില്‍ കുടുക്കിയെന്ന് മുന്‍പ് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പലരും പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഇവര്‍ അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാല്‍ കേസ് എവിടെയും എത്തിയിരുന്നില്ല.

68 വയസുകാരനില്‍ നിന്ന് താന്‍ പണം തട്ടിയെടുത്തതല്ലെന്നും പണം കടമായി വാങ്ങിയതാണെന്നുമായിരുന്നു ഈ കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അശ്വതി അച്ചു പൊലീസിനോട് പറഞ്ഞിരുന്നത്. ചോദ്യം ചെയ്യലിനിടെ ഇവര്‍ പണം തിരിച്ചുകൊടുക്കുമെന്ന് പറഞ്ഞ കാലാവധി കൂടി കഴിഞ്ഞതോടെയാണ് പൊലീസ് അശ്വതി അച്ചുവിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *