സൗദിയിൽ വാഹനാപകടം; ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു
സൗദിയിലെ ത്വാഇഫിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. തായിഫ് ഗവർണറേറ്റിനെ അൽബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം. സൗദിയിലെ ഒരു കുടുംബത്തിലുള്ളവരാണ് മരിച്ചവരെല്ലാം.
മാതാപിതാക്കൾക്കും മറ്റു മൂന്നു സഹോദരങ്ങൾക്കും ഗുരുതര പരിക്കേറ്റു. കുടുംബം മദീനയിൽ നിന്ന് അൽബഹയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മദീനയിൽ നിന്നും സന്ദർശനം കഴിഞ്ഞ് മടങ്ങിയതായിരുന്നു കുടുംബം.