Saturday, October 19, 2024
Business

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,605 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് വില 44,840 രൂപയിലുമെത്തി.

24 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 6115 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 48,920 രൂപയുമാണ്.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

Leave a Reply

Your email address will not be published.