Friday, January 10, 2025
National

വരാനിരിക്കുന്നത് 10 ബാങ്ക് അവധി ദിനങ്ങൾ; കരുതിയിരിക്കാം

ഈ മാസം ഇനി വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങൾ. അതിൽ പലതും വെള്ളിയും ശനിയും കൂടി ആയതിനാൽ അടുപ്പിന്ന് രണ്ടോ മുന്നോ ദിവസത്തേക്ക് ബാങ്ക് ഇടപാടുകൾ നടക്കില്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ കരുതിയിരിക്കണം.

ഏപ്രിൽ 7ന് ദുഃഖ വെള്ളിയാണ്. ഏപ്രിൽ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രിൽ 9 ഞായറാണ്. അതുകൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളിൽ ബാങ്ക് ഇടപാടുകൾ സാധിക്കില്ല.

അടുത്ത ആഴ്ച ഏപ്രിൽ 14ന് വെള്ളിയാഴ്ച അംബേദ്കർ ജയന്തിയും ശനിയാഴ്ച ഏപ്രിൽ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങൾ ബാങ്ക് അവധിയായിരിക്കും.

തൊട്ടടുത്ത ആഴ്ച ഏപ്രിൽ 21ന് ഈദുൽ ഫിത്തർ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 22 ശനിയും ഏപ്രിൽ 23 ഞായറും കൂടി ബാങ്ക് അവധിയായിരിക്കും. പിന്നീട് വരുന്ന ഏപ്രിൽ 30 ഞായറാഴ്ചയും പതിവ് പോലെ ബാങ്ക് അവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *