ചിന്നാറില്‍ കാട്ടാന ആക്രമണം
ഇടുക്കി ചിന്നാറില്‍ കാട്ടാനയുടെ ആക്രമണം. ചിന്നാര്‍ ഏഴിമലയാന്‍ കോവിലില്‍ ഇന്നലെ വൈകുന്നേരമാണ് ടോറസ് ലോറിയും കാറുകളും കാട്ടാന ആക്രമിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആനയിറങ്ങിയതിനെ തുടര്‍ന്ന് കേരള– തമിഴ്നാട് അതിര്‍ത്തി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.