Friday, January 10, 2025
National

കുടുംബപ്രശ്‌നം തെരഞ്ഞെടുപ്പിലേക്കും; ലാലുവിന്റെ മകനെതിരെ മത്സരിക്കാൻ ഐശ്വര്യ റായ്

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവിനെതിരെ മുൻ ഭാര്യ ഐശ്വര്യ റായ് മത്സരിക്കും. 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വിവാഹമോചന ഹർജി നൽകുകയും ചെയ്തു

ഐശ്വര്യയുടെ പിതാവ് ചന്ദ്രികാ റായ് ആണ് മകൾ മത്സരിക്കുന്ന കാര്യം അറിയിച്ചത്. അടുത്തിടെയാണ് ആർ ജെ ഡി വിട്ട് ചന്ദ്രിക റായ് നിതീഷ് കുമാറിന്റെ ജെ ഡി യുവിൽ ചേർന്നത്. തേജ് പ്രതാപിന്റെ സിറ്റിംഗ് സീറ്റായ മഹുവയിൽ മത്സരിക്കാനാണ് ഐശ്വര്യയുടെ നീക്കം

അതേസമയം ഐശ്വര്യ മത്സരിക്കുകയാണെങ്കിൽ തേജ് മറ്റൊരു മണ്ഡലം കണ്ടെത്തുമെന്നാണ് സൂചന. ഐശ്വര്യ എതിർ സ്ഥാനാർഥിയായി എത്തിയാൽ ജയസാധ്യത വിരളമാണെന്ന് തേജ് കണക്കുകൂട്ടുന്നു. ഇതോടെ മറ്റൊരു സുരക്ഷിത മണ്ഡലമായ ഹസൻപൂർ കേന്ദ്രീകരിച്ചാണ് തേജിന്റെ നിലവിലെ പ്രവർത്തനം

Leave a Reply

Your email address will not be published. Required fields are marked *