ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന വാർത്ത വാസ്തവ വിരുദ്ധം: ഡിഎംഒ
ജലദൗർലഭ്യത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്. ജലദൗർലഭ്യം ശസ്ത്രക്രിയകളെ ബാധിച്ചിട്ടില്ലെന്നും ശസ്ത്രക്രിയകൾ വൈകുവാൻ ഇടയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളിൽ വാർത്ത വന്നതെന്നും പ്രതികരണം.
മാർച്ച് 29 ന് 24 സർജറികളും രണ്ട് എൻഡോസ്കോപ്പിയും ഉൾപ്പെടെ 26 സർജറികളാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. ജല വിതരണത്തിൽ തടസ്സം ഉണ്ടാകുന്നതുമൂലം ശസ്ത്രക്രിയകൾ വൈകുവാൻ ഇടയുണ്ടെന്ന വിവരം ആശുപത്രി ജീവനക്കാർ രോഗികളുടെ കൂട്ടിരിപ്പുകാരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യ മാധ്യമങ്ങളിൽ വാർത്ത വന്നത്. കരുതൽ ജലശേഖരവും, ടാങ്കറുകളിൽ എത്തിച്ച ജലവും ഉപയോഗിച്ച് ആശുപത്രി പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടന്നുവെന്നും ഡിഎംഒ അറിയിച്ചു.