Thursday, January 9, 2025
Kerala

മോദി വിരോധം അവസാനിപ്പിക്കണമെന്നതിന്റെ സൂചനയാണ് ബിഷപ്പിന്റെ വാക്കുകൾ; എം ടി രമേശ്

തലശേരി ബിഷപ്പിനെ ബിജെപി നേതാക്കൾ കണ്ടത് സ്വാഭാവികമെന്ന് എം ടി രമേശ്. മോദി വിരോധം അവസാനിപ്പിക്കണമെന്നതിന്റെ സൂചനയാണ് ബിഷപ്പിന്റെ വാക്കുകൾ. ആരെങ്കിലുമായി ചർച്ച നടത്തുന്നത് അവരെ ഒപ്പം നിർത്താനല്ല. പരസ്‌പരം മനസിലാക്കാനാണ്. ബിജെപി ലീഗുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന് എം ടി രമേശ് പറഞ്ഞു. മത വർഗീയത ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ലീഗെന്നും എം ടി രമേശ് വ്യക്തമാക്കി.

റബർ വില കൂട്ടിയാൽ ബിജെപിയെ സഹായിക്കുമെന്ന താമരശേരി അതിരൂപത ആർച്ച് ബിഷപ്പിന്റെ പ്രസ്‌താവനയ്ക്ക് മുമ്പ് മാർ ജോസഫ് പാപ്ലനിയെ ബിജെപി നേതാക്കൾ കണ്ടിരുന്നു. ചൊവാഴ്ച നടന്ന ചർച്ചയിൽ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തലശേരി ബിഷപ് ഹൗസിൽ നടത്തിയ ചർച്ചയുടെ ചിത്രങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റ് പുറത്തുവിട്ടു.

റബര്‍ വിലയിടിവ് അടക്കമുള്ള ആശങ്കകള്‍ പങ്കുവച്ചെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസി‍ഡന്റ് പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എൻ ഹരിദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ തോമസ്, ജനറൽ സെക്രട്ടറി, ജോസ് എ വൺ, ലുയിസ്, എന്നി നേതാക്കളാണ് ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു.

കുടിയേറ്റ ജനതയുടെ ആശങ്ക അദ്ദേഹം തങ്ങളെ അറിയിക്കുകയും, കർഷകന് വേണ്ടി നിലകൊള്ളുന്ന ഏതു സർക്കാരിനെയും തങ്ങൾ പിന്തുണക്കും അതിൽ രാഷ്ട്രീയം നോക്കാതെ, നിലകൊള്ളുമെന്ന് വ്യക്തനാക്കിയതായും നേതാക്കള്‍ പറഞ്ഞു. റബറിന് 300 രൂപ ആക്കണം എന്ന പിതാവിന്‍റെ ആവശ്യം കേന്ദ്ര ഗവൺമെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, കർഷകരുടെ ആശങ്ക ഗൗരവമായി കാണുമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ്, എൻ ഹരിദാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *