അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക്
ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക്. ആനയെ പിടികൂടാൻ ഉള്ള ദൗത്യസംഘത്തിലെ വിക്രം എന്ന കുങ്കി അന ഇന്ന് ഇടുക്കിയിൽ എത്തും.
വരും ദിവസങ്ങളിലായി മൂന്ന് കുങ്കിയാനുകളും 26 അംഗ ആർ ആർ ടി സംഘവും ഇടുക്കിയിലെത്തും. ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം റേഷൻ കടയക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി അരികൊമ്പനെ ആകർഷിച്ച് പിടികൂടാനാണ് പദ്ധതി.
ആനയെ പിടികൂടുന്നതിനു മുന്നോടിയായുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ ദേവികുളത്ത് നടക്കും. 24-ന് ശേഷമേ ആനയെ മയക്കു വെടി വെച്ച് പിടികൂടുന്നതിനുള്ള നടപടികളിലേക്ക് കടക്കു.