കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ജപ്പാൻ; ഇനിമുതൽ മാസ്ക് നിർബന്ധമല്ല
രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ജാപ്പനീസ് സർക്കാർ. ടോക്കിയോ ഡിസ്നിലാൻഡ് പതിവിലും കൂടുതൽ പുഞ്ചിരികൾക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. തിങ്കളാഴ്ച മുതൽ, പുതുക്കിയ സർക്കാർ മാർഗ്ഗനിർദ്ദേശം അനുസരിച്ച് ഉപഭോക്താക്കളെ മാസ്ക് ഇല്ലാതെ പ്രവേശിക്കാൻ പ്രമുഖ കമ്പനികളായ ഓറിയന്റൽ ലാൻഡ് കോ, ഈസ്റ്റ് ജപ്പാൻ റെയിൽവേ കോ, ടോഹോ കോ അനുവദിച്ചു.
“കോവിഡിന് മുമ്പുതന്നെ മാസ്ക് ധരിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു,” ജപ്പാനിലെ തോഹോകു സർവകലാശാല പ്രൊഫസർ ഹിതോഷി ഒഷിതാനി പറഞ്ഞു. “നിയമങ്ങളിൽ ഇളവ് വരുത്തിയാലും പലരും മാസ്ക് ധരിക്കുമെന്ന് ഞാൻ കരുതുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ആണ് വാർത്ത റിപ്പോർട് ചെയ്തത്.
ദക്ഷിണ കൊറിയ ജനുവരിയിൽ ഇൻഡോർ മാസ്കിംഗിന് ഇളവുകൾ വരുത്തിയിരുന്നു. കഴിഞ്ഞ മാസം സിംഗപ്പൂരും പൊതുഗതാഗതത്തിൽ മാസ്ക് ഒഴിവാക്കി.