മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
മേലുകാവ് നീലൂരിന് സമീപം മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഇടുക്കി മുട്ടം സ്വദേശി മഞ്ഞംപാറയില്‍ വീട്ടില്‍ കുഞ്ഞുമോന്‍ ആണ് മരിച്ചത്. കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
നീലൂര്‍ പുതിയാട്ടുപാറയിലുള്ള സുഹൃത്ത് സുനിലിന്റെ വീട്ടിലിരുന്നാണ് കുഞ്ഞുമോനും സുഹൃത്തുക്കളും മദ്യപിച്ചത്. നാല് പേര്‍ ഉണ്ടായിരുന്നു. ഇതിനിടെയുണ്ടായ വാക്ക് തര്‍ക്കം സംഘർഷത്തിൽ കലാശിച്ചു.
സംഘർഷത്തിനിടയിൽ നിലത്ത് വീണ കുഞ്ഞുമോന്റെ ബോധം നഷ്ടപ്പെട്ടു. നിലത്തുകിടന്ന ഇയാളെ മദ്യലഹരിയിലെന്ന് കരുതി ആരും തിരിഞ്ഞുനോക്കിയില്ല. പിന്നീട് മകനെത്തിയാണ് കുഞ്ഞുമോനെ ആശുപത്രിയിലെത്തിച്ചത്.
ആദ്യം തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നിട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നു രാവിലെ ഒരു മണിയോടെ മരിച്ചു. ഇയാള്‍ക്കൊപ്പം മദ്യപിച്ചവരെ മേലുകാവ് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.