ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് പാടില്ലെന്ന് കേന്ദ്ര സർക്കാർ
ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ സംസ്ഥാനങ്ങളിൽ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്ഥാങ്ങൾക്കാണ് നിർദേശം നൽകിയത്. ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് നടപ്പിലാക്കരുതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
രാജ്യത്ത് വൈദ്യുത ക്ഷാമം നിലവിലുണ്ടെന്ന് പ്രതീതി സൃഷ്ടിക്കരുത് എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സംസ്ഥാനങ്ങളുടെ അധിക വൈദ്യുത ആവശ്യം നിറവെറ്റാൻ രാജ്യത്തെ എല്ലാ കൽക്കരി വൈദ്യുതി പ്ലാന്റുകൾ 16 മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കും എന്ന കേന്ദ്രം വ്യക്തമാക്കി. എല്ലാ പ്ലാന്റുകളും ആവശ്യത്തിന് കൽക്കരി സൂക്ഷിക്കണം എന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
കൽക്കരി കൊണ്ടുപോകാനുള്ള റെയിൽവേ റേക്കുകൾക്ക് ദൗർലഭ്യം ഉണ്ടാകരുതെന്നും ഇന്ത്യൻ റയിൽവെയോട് നിർദേശിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യം വർദ്ധിച്ചാൽ എൻടിപിസിയുടെ ഗ്യാസ് പ്ലാന്റുകൾ ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങളോറ്റ് കേന്ദ്രസർക്കാർ വ്യക്തമാക്കി.