കെഎസ്ആര്‍ടിസിയിലെ ഗഡുക്കളായുള്ള ശമ്പളം; ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച പ്രയോജനകരമെന്ന് സിഐടിയു
ശമ്പളം ഗഡുക്കളായി നല്‍കാനുള്ള കെഎസ്ആര്‍ടിസി മാനേജ്മെന്റ് തീരുമാനത്തില്‍ പ്രതിഷേധം ഗതാഗത മന്ത്രിയെ നേരിട്ടറിയിച്ച് സിഐടിയു.
ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ചയിലാണ് വിവാദ ശമ്പള സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ മാസം 18 നു വീണ്ടും മന്ത്രി യൂണിയനുമായി ചര്‍ച്ച നടത്തും.
സിഐടിയു ചീഫ് ഓഫീസ് ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ചയ്ക്ക് വിളിച്ചത്. ചര്‍ച്ചയ്ക്ക് മുന്‍പേ
ഉപരോധം പിന്‍വലിക്കാന്‍ സിഐടിയു തീരുമാനിച്ചു. എന്നാല്‍ മന്ത്രിയോട് വിവാദ സര്‍ക്കുലറിലെ വിയോജിപ്പ് ചര്‍ച്ചയില്‍ അറിയിച്ചു. ചര്‍ച്ച പ്രയോജനകരമെന്നും തുടര്‍ സമരങ്ങള്‍ യൂണിയന്‍ യോഗങ്ങളില്‍ തീരുമാനിക്കുമെന്നും സിഐടിയു വ്യക്തമാക്കി.
ടിഡിഎഫും ബിഎംഎസും സംയുക്ത സമരത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും, സംയുക്ത സമരത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിഐടിയു അറിയിച്ചു.
യൂണിയനുകളുടെ വെല്ലുവിളിച്ചു ഫെബ്രുവരി മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഭരണപക്ഷ യൂണിയന്‍ കൂടി സമരം കടുപ്പിച്ചതോടെ എത്രയും പെട്ടെന്ന് സമവായം കണ്ടെത്തുകയാണ് ഗതാഗത വകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.