മേഘാലയയിലെയും നാഗാലാൻഡിലെയും മന്ത്രിസഭ നാളെ അധികാരമേൽക്കും
മേഘാലയയിലെയും നാഗാലാൻഡിലെയും മന്ത്രിസഭ നാളെ അധികാരമേൽക്കും. നിലവിലുള്ള മുഖ്യമന്ത്രിമാരായ കോൺറാഡ് സാങ്മ മേഖാലയയിലും നെഫ്യു റിയോ നാഗാലാന്റിലും സത്യവാചകം ചൊല്ലും. മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ കാവൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയെ ഗവർണർ ക്ഷണിച്ചിട്ടുണ്ട്. ബിജെപിയുടെയും എച്ച്എസ്പിഡിപിയുടെയും രണ്ടു വീതം എംഎൽഎമാർ ഉൾപ്പെടെ 32 എംഎൽഎമാരുടെ പിന്തുണയാണ് സാങ്മ ഇതുവരെ അവകാശപ്പെട്ടിരുന്നത്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (UDP) യും പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് (PDF) കൂടി കോൺറാഡ് സാങ്മയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു.
എന്നാൽ ഒരു വിഭാഗം എച്ച്എസ്പിഡിപി അണികളുടെ പ്രതിഷേധം സംസ്ഥാനത്ത് അക്രമാസക്തമായ് തുടരുകയാണ്. എൻപിപി-ബിജെപി സർക്കാരിനെ പിന്തുണക്കരുതെന്നാണ് ഇവരുടെ ആവശ്യം. നാഗാലാൻഡിൽ എൻഡിപിപിയുടെ നെയ്ഫ്യു റിയോ അഞ്ചാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാം എന്നാണ് ധാരണ. രണ്ട് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.