കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലേക്ക്
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഈ മാസം 30ന് കേരളത്തിലെത്തും. കേരളത്തിലെ വിവിധ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഖര്‍ഗെയുടെ ഇടപെടലുണ്ടാകുമെന്നാണ് സൂചന.
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കാനാണ് കെപിപിസിയുടെ തീരുമാനം. മാര്‍ച്ച് 30നെത്തുന്ന ഖര്‍ഗെ ആകും പരിപാടികള്‍ ഉദ്ഘാടനം ചെയ്യുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ വൈക്കത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെത്തുന്നത്. 30ലെ ആഘോഷപരിപാടികള്‍ക്ക് മുന്നോടിയായി 29ന്, വിവിധിയിടങ്ങളില്‍ നിന്നുള്ള പ്രചാരണ ജാഥകള്‍ വൈക്കത്തെത്തും.