അടൂർ സുജാത വധക്കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും
അടൂർ സുജാത വധക്കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. സുജാതയെ വീട്ടിൽ കയറിയ ആക്രമിച്ച കേസിലെ പ്രതി അനീഷ്, വസ്തുതർക്കവുമായി ബന്ധപ്പെട്ട കേസിൽ അക്രമം നടത്തിയ സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ സുഹൃത്ത് വിഘ്നേഷ് എന്നിവരുടെ അറസ്റ്റ് ആകും ഇന്ന് രേഖപ്പെടുത്തുക.
പ്രതികളെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തെളിവെടുപ്പിന് കൊണ്ടുപോകാനും സാധ്യതയുണ്ട്. സുജാത വധക്കേസിൽ പിടികിട്ടാനുള്ള 11 പ്രതികൾക്ക് വേണ്ടിയും അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. പ്രതികളിൽ ചിലരെ ഇന്ന് പിടികൂടാനും സാധ്യതയുണ്ട്.