‘ഇത് കാണാൻ ആകർഷണീയമാണ്’ ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തി’; എസ് ജയ്ശങ്കറിനെ പ്രശംസിച്ച് അനിൽ ആന്റണി
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശംസിച്ച് അനിൽ ആന്റണി. അന്താരാഷ്ട്ര വേദികളില്‍, ഇന്ത്യയുടെ താത്പര്യം എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ജയ്ശങ്കറിന് കഴിയുന്നുണ്ട്. ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും അനിൽ ആന്റണി വ്യകത്മാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. വിദേശകാര്യമന്ത്രി സിഡ്നിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പരാമര്‍ശങ്ങള്‍ അടക്കമാണ് അനില്‍ ആന്റണിയുടെ ട്വീറ്റ്.
”ഇത് കാണാൻ ആകർഷണീയമാണ്.ഈ ദിവസങ്ങളിൽ – അന്താരാഷ്ട്ര വേദികളില്‍, ഇന്ത്യയുടെ താത്പര്യം എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ഒരു ഇന്ത്യക്കാരനുണ്ട്. ഇന്ത്യൻ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുകയും ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തി. ആഗോള പ്ലാറ്റ്ഫോമുകളിൽ എല്ലാം ആത്മവിശ്വാസത്തോടെ നേരിടുന്നയാൾ”.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്. തുടർന്ന് അനില്‍ ആന്റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ സ്ഥാനം രാജിവച്ചൊഴിഞ്ഞിരുന്നു.