സജി ചെറിയാനെതിരെ തെളിവില്ലെന്ന് പറഞ്ഞ പൊലീസും സര്‍ക്കാരും നാടിന് അപമാനം; തീരാകളങ്കമെന്ന് കെ സുധാകരന്‍
മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവ് രാഷ്ട്രീയ ചരിത്രത്തിലെ തീരാകളങ്കമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഭരണഘടനയെ നിന്ദ്യമായ ഭാഷയില്‍ അവഹേളിച്ചതിനാലാണ് സജി ചെറിയാന്‍ മുന്‍പ് മന്ത്രിസഭയില്‍ നിന്ന് പുറത്തായതെന്ന് കെപിസിസി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഇതിന് തെളിവില്ലെന്ന് പറഞ്ഞ പൊലീസും ഭരണകൂടവും നാടിന് തന്നെ അപമാനമാണ്. ഭരണഘടനയുടെ നേര്‍ക്ക് കൊഞ്ഞനം കുത്തി സ്വാര്‍ത്ഥ താത്പര്യങ്ങളുടെ പേരിലാണ് മുഖ്യമന്ത്രി സജി ചെറിയാനെ തിരിച്ചെടുത്തിരിക്കുന്നതെന്ന് കെ സുധാകരന്‍ ആഞ്ഞടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. ബ്ലാക്‌ഡേ ഇന്‍ ഡെമോക്രസി എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്.