Saturday, October 19, 2024
KeralaWayanad

വയനാട് ജില്ലയിൽ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 24 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (01.09.20) 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. കർണാടകയിൽ നിന്ന് വന്ന ഒരാൾക്കും സമ്പര്‍ക്കത്തിലൂടെ 7 പേര്‍ക്കുമാണ് രോഗബാധ. ഇവരില്‍ ഒരാള്‍ ആരോഗ്യപ്രവർത്തകനാണ്. 24 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1504 ആയി. ഇതില്‍ 1295 പേര്‍ രോഗമുക്തരായി. 201 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:

ഓഗസ്റ്റ് 31ന് കർണാടകയിൽ നിന്നെത്തിയ കണിയാമ്പറ്റ സ്വദേശി (52),
മീനങ്ങാടി സമ്പർക്കത്തിലുള്ള ലക്കിടി സ്വദേശി (44), കണ്ണൂർ സ്വദേശി (47), കാരച്ചാൽ സ്വദേശി (30), മീനങ്ങാടി സ്വദേശി (33), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള പടിഞ്ഞാറത്തറ സ്വദേശി (44), ഞേർലേരി സ്വദേശി (57), കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരൻ പുൽപ്പള്ളി സ്വദേശി (33) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചപ്പെട്ടത്.

24 പേർക്ക് രോഗമുക്തി

ഏഴ് മേപ്പാടി സ്വദേശികൾ, 3 ചൂരൽമല സ്വദേശികൾ, 2 ഇരുളം സ്വദേശികൾ, പുത്തൂർവയൽ, ചീരാൽ, നെന്മേനി, പൂമല, ബത്തേരി, മൂപ്പൈനാട്, കുഞ്ഞോം, വാളാട്, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ഓരോരുത്തരും 3 കർണാടക സ്വദേശികളുമാണ് രോഗം ഭേദമായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്.

130 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (01.09) പുതുതായി നിരീക്ഷണത്തിലായത് 130 പേരാണ്. 328 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3025 പേര്‍. ഇന്ന് വന്ന 23 പേര്‍ ഉള്‍പ്പെടെ 238 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 100 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 50394 സാമ്പിളുകളില്‍ 48042 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 46538 നെഗറ്റീവും 1504 പോസിറ്റീവുമാണ്.

Leave a Reply

Your email address will not be published.