Friday, January 24, 2025
Kerala

കൊല്ലം കുണ്ടറയിൽ വാഹനാപകടം; രണ്ടു പേർ കൊല്ലപ്പെട്ടു

കൊല്ലം കുണ്ടറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. പെരുമ്പുഴ സൊസൈറ്റി മുക്കിൽ രാവിലെ 4 മണിയോടെയായിരുന്നു അപകടം. ജോബിൻ ഡിക്രൂസ്(25) അഗ്നൽ സ്റ്റീഫൻ(25) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *