കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി
കൊല്ലം ചാത്തന്നൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. കൺസെഷൻ കാർഡിന്റെ കാലാവധി കഴിഞ്ഞെന്നു പറഞ്ഞായിരുന്നു വിദ്യാർഥിനിയെ ഇറക്കിവിട്ടത്. കണ്ടക്ടർ വിദ്യാർഥിനിയെ അപമാനിച്ചതായും പരാതി.
ഇന്നലെ ഉച്ചയ്ക്ക് കൊല്ലം മടത്തറ കെഎസ്ആർടിസി ബസ്സിൽ നിന്നാണ് വിദ്യാർഥിനിയെ ഇറക്കി വിട്ടത്.