വയനാട്ടിൽ 21 പേര്‍ക്ക് കൂടി കോവിഡ്; 38 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (29.08.20) 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 38 പേര്‍ രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1458 ആയി. ഇതില്‍ 1221 പേര്‍ രോഗമുക്തരായി. 228 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
*രോഗം സ്ഥിരീകരിച്ചവർ:*
മൂലങ്കാവ് ബാങ്ക് ജീവനക്കാരൻ്റെ സമ്പർക്കത്തിലുള്ള മൂലങ്കാവ് സ്വദേശി (31), പുൽപ്പള്ളി സമ്പർക്കത്തിലുള്ള പുൽപ്പള്ളി ചെറ്റപ്പാലം സ്വദേശി (26), ചെതലയം സമ്പർക്കത്തിലുള്ള ബീനാച്ചി സ്വദേശി (21), മീനങ്ങാടി ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരായ മീനങ്ങാടി സ്വദേശികളായ 8 പേർ ( 25, 21, 30, 41, 31,28, 31, 30 ) ചരക്ക് വാഹന ഡ്രൈവറായ വാഴവറ്റ സ്വദേശി (29), വെങ്ങപ്പള്ളി സമ്പർക്കത്തിലുള്ള പിണങ്ങോട് സ്വദേശികൾ (35, 30), ബേഗൂർ സമ്പർക്കത്തിലുള്ള തൃശ്ശിലേരി സ്വദേശികൾ (32, 82), ബാംഗ്ലൂരിൽ നിന്ന് എത്തിയ പിതാവിൻ്റെ സമ്പർക്കത്തിലുള്ള വൈത്തിരി സ്വദേശിനി (13), മുട്ടിൽ സമ്പർക്കത്തിലുള്ള മുട്ടിൽ സ്വദേശികളായ മൂന്നു പേർ (70,32,22) എന്നിവർക്ക് സമ്പർക്കത്തിലൂടെയും ഓഗസ്റ്റ് 27ന് കോയമ്പത്തൂരിൽ നിന്ന് എത്തിയ മേപ്പാടി സ്വദേശി 22 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
*38 പേർക്ക് രോഗമുക്തി*
ചൂരൽമല സ്വദേശികളായ ഏഴ് പേർ, വാളാട്, കോളിയാടി സ്വദേശികളായ അഞ്ച് പേർ വീതം, ചുള്ളിയോട്, വെള്ളമുണ്ട, ബത്തേരി സ്വദേശികളായ രണ്ടു പേർ വീതം, അമ്പലവയൽ, പടിഞ്ഞാറത്തറ, പുൽപ്പള്ളി, കുമ്പളേരി, കുപ്പാടി, മുണ്ടക്കുറ്റി, മീനങ്ങാടി, മുണ്ടക്കൈ, കോട്ടത്തറ, മാനന്തവാടി, കാട്ടിക്കുളം, തലപ്പുഴ, വെങ്ങപ്പള്ളി, വാകേരി, ചെന്നലോട് സ്വദേശികളായ ഓരോരുത്തരുമാണ്
രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്.