കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
ഇടുക്കി കട്ടപ്പന നിർമ്മല സിറ്റിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേര് പൊലീസ് പിടിയിലായി. നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്.
കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവർ ആണ് പിടിയിലായത്. രാജുവിന്റെ മകന്റെ സുഹൃത്തുക്കളാണ് ഇരുവരും.
ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം.