Wednesday, April 16, 2025
National

കുരങ്ങുകളുടെ കൂട്ട ആക്രമണം; ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്നുവീണ് യുവാവിന് ദാരുണാന്ത്യം

കുരങ്ങുകളുടെ ആക്രമണത്തെ തുടർന്ന് വീടിന്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. നൈബസ്തി നിവാസിയായ ആശിഷ് ജെയിൻ എന്നയാളാണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനായി രണ്ടാം നിലയിൽ കയറിയതായിരുന്നു ആശിഷ്.

വൃത്തിയാക്കുന്നതിനിടെ വീടിന്റെ മുകളിൽ ഇരുന്നിരുന്ന ഒരു കൂട്ടം കുരങ്ങൻമാർ ആശിഷിനെ അക്രമിക്കുകയായിരുന്നു. കുരങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ഓടുന്നതിന്റെ ഇടയ്‌ക്ക് കാൽ വഴുതി രണ്ടാം നിലയിൽ നിന്ന് വീഴുകയായിരുന്നു. വീഴ്‌ച്ചയിൽ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റു.

ആശിഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.ജനങ്ങളെ നിരന്തരം ആക്രമിച്ച് പരുക്കേൽപ്പിക്കുന്ന കുരങ്ങുകളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആദർശ് നഗർ, ഹനുമാൻ ഗഞ്ച്, നായ് ബസ്തി, മഹാവീർ നഗർ, സുഹാഗ് നഗർ, കോട്‌ല മൊഹല്ല, ഗാധിയ, ചാന്ദ്വാർ ഗേറ്റ്, ജലേസർ റോഡ്, കോട്‌ല റോഡ്, വിഭാവ് നഗർ തുടങ്ങിയ സ്ഥലങ്ങളിൽ കുരങ്ങ് ശല്യം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *