Thursday, January 23, 2025
Kerala

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം; ഫയലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീ പിടുത്തം. പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫയലുകള്‍ കത്തിനശിച്ചു. അഗ്‌നിശമന സേന എത്തി തീയണച്ചു.

സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദവിഷയങ്ങള്‍ ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇപ്പോള്‍ പൂര്‍ണമായും തീയണച്ചു.

അതേസമയം, സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *