Thursday, January 23, 2025
National

ആറാഴ്ചയ്ക്ക് ശേഷം കാപ്പന് കേരളത്തിലേക്ക് വരാം; ജാമ്യ വ്യവസ്ഥയിലെ പരാമർശങ്ങളിങ്ങനെ

ആറാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് കാപ്പന് കേരളത്തിലേക്ക് പോകാമെന്ന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. അതുവരെ ഡൽഹിയിൽ തുടരണം. കേരളത്തിൽ എത്തിയാലും എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പുവെക്കണമെന്നും സിദ്ദിഖ് കാപ്പന് അനുവദിച്ച ജാമ്യ വ്യവസ്ഥയിൽ പറയുന്നു. പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ സമർപ്പിക്കണം. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരുമായി ബന്ധപ്പെടരുതെന്നും ജാമ്യ വ്യവസ്ഥയിൽ കോടതി വ്യക്തമാക്കി. ഡൽഹി ജംഗ്‌പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്. കേരളത്തിലേക്കു പോകാൻ അനുവദിക്കരുതെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയായിരുന്നു കോടതി നടപടി എന്നതും ശ്രദ്ധേയമാണ്

Leave a Reply

Your email address will not be published. Required fields are marked *