Friday, January 10, 2025
Kerala

കടവി രഞ്ജിത് ഉൾപ്പെടെ കൊടുംകുറ്റവാളികളും 14 പിടികിട്ടാപ്പുള്ളികളും തൃശ്ശൂരിൽ പിടിയിൽ

തൃശൂർ:ഓണാഘോഷത്തിനിടെ അക്രമത്തിനു തയ്യാറായി എത്തിയ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് ഉൾപ്പെടെ മൂന്ന് കൊടും കുറ്റവാളികളെ തൃശൂർ സിറ്റി പോലീസ് പിടികൂടി.

തൃശൂർ മാറ്റാംപുറം പൂളാക്കൽ രഞ്ജിത് എന്ന കടവി രഞ്ജിത് (40), ഒല്ലൂർ നടത്തറ കാച്ചേരി കുരുതുകുളങ്ങര ലിന്റോ ബാബു (31), വിയ്യൂർ വിൽവട്ടം നെല്ലിക്കാട് അരിമ്പൂർ വളപ്പിൽ കൈസർ എന്ന അശ്വിൻ (35) എന്നിവരെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്തത്. ഓണത്തോടനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഒട്ടേറെ പ്രതികളും പിടിയിലായിട്ടുണ്ട്. ആഘോഷങ്ങളുടെ മറവിൽ കുറ്റകൃത്യങ്ങൾക്ക് തയ്യാറെടുത്തിരുന്ന 14 പിടികിട്ടാപുള്ളികൾ പിടിയിലായി. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന 114 വാറണ്ട് പ്രതികളേയും അറസ്റ്റുചെയ്തു. വ്യാജവാറ്റ്, അനധികൃത മദ്യം കൈവശം വെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 6 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. കഞ്ചാവ് കൈവശംവെച്ച് വിൽപ്പന നടത്താൻ ശ്രമിച്ചതിനും, മറ്റ് ഇതര മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും 10 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുകൂടാതെ, ഓണാഘോഷത്തിന് അക്രമമുണ്ടാക്കാൻ സാധ്യതയുള്ള 13 പേരെ അറസ്റ്റുചെയ്ത് കരുതൽ തടങ്കലിലാക്കി. മദ്യപിച്ച് വാഹനമോടിച്ചതിന് 128 പേരാണ് പോലീസ് പിടിയിലായത്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ അറിയിച്ചു.

സെപ്റ്റംബർ രണ്ടാം തീയതി തിരുവനന്തപുരം റൂറലിൽ നിന്ന് 107 ഗുണ്ടകൾ പിടിയിലായിരുന്നു. പിടിയിലായവരിൽ 94 പേർ പിടികിട്ടാപ്പുള്ളികളാണ്. 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും പിടിയിലായിട്ടുണ്ട്. പുലർച്ചെ 5 മുതൽ രാവിലെ 9 വരെ ആയിരുന്നു തിരുവനന്തപുരം റൂറൽ എസ്പി ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാറന്റുകള്‍ പുറപ്പെടുവിച്ചതിന് ശേഷം കോടതിയേയും പോലീസിനേയും കബളിപ്പിച്ച് മുങ്ങി നടന്ന ക്രിമിനല്‍ കേസിലെ പ്രതികളെ ലക്ഷ്യമിട്ടു കൊണ്ടാണ് ഇന്ന് പുലര്‍ച്ചെ പരിശോധന നടത്തിയത്. പിടിയിലായവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. കസ്റ്റഡിയിലെടുത്ത എല്ലാവരേയും കോടതിയില്‍ ഹാജരാക്കി

Leave a Reply

Your email address will not be published. Required fields are marked *