പെരുമാതുറയിലെ ബോട്ട് അപകടം; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
തിരുവനന്തപുരം പെരുമാതുറയിലെ ബോട്ട് മുങ്ങി അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. വർക്കല സ്വദേശികളാണ് മരിച്ചത്. പത്തിലധികം പേർ കുടുങ്ങി കിടക്കുന്നു. പൊലീസ് നേവിയുടെ സഹായം തേടിയിട്ടുണ്ട്. എയർ ആംബുലൻസ് എത്തിക്കാനും നീക്കം നടക്കുന്നു.
25 ഓളം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്.
പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലുംപെട്ടാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞത് .പത്തുപേരെ രക്ഷപ്പെടുത്തി. അതേസമയം സംസ്ഥാനത്തെ മധ്യ – തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മറ്റു ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.