കൊച്ചി മേയർ സൗമിനി ജെയ്ൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു
കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ സ്വയം നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വാർഡ് കൗൺസിലറുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നടപടി. രോഗം സ്ഥിരീകരിച്ച കൗൺസിലറുമായി സമ്പർക്കത്തിൽ വന്ന മറ്റ് കൗൺസിലർമാരും ജീവനക്കാരും നിരീക്ഷണത്തിലാണ്
ഇതോടെ വെള്ളിയാഴ്ച നടക്കേണ്ട കോർപറേഷൻ കൗൺസിൽ യോഗം ഓൺലൈനായി നടത്തും. കോർപറേഷൻ ഓഫീസ് ഇന്ന് അണുവിമുക്തമാക്കും. കുറച്ചു ദിവസം അടഞ്ഞുകിടന്നതിന് ശേഷമാകും ഓഫീസ് പ്രവർത്തനം പുനരാരംഭിക്കുക
പശ്ചിമ കൊച്ചിയിൽ നിന്നുള്ള വാർഡ് കൗൺസിലർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ കൊച്ചിയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 26 പേർക്കാണ് മേഖലയിൽ രോഗം സ്ഥിരീകരിച്ചത്.