Thursday, January 23, 2025
Kerala

മഴയിൽ നേരിയ കുറവ്: ചാലക്കുടിപ്പുഴയോരത്തും എറണാകുളത്തും ആശ്വാസം; ജലനിരപ്പ് നിയന്ത്രണവിധേയം

ചാലക്കുടിപ്പുഴയോരത്തും എറണാകുളത്തും ആശ്വാസം. രാത്രി കാര്യമായ മഴ പെയ്യാത്തതിനാല്‍ പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിയാറിലും മൂവാറ്റുപുഴയിലും ജലനിരപ്പ് അപകടനിലയ്ക്കും താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് താഴ്ന്നു.

മലയോര മേഖലയിലും രാത്രിമഴ ശക്തമായില്ല. പെരിങ്ങല്‍കുത്തില്‍ നിന്ന് അധികജലം വന്നിട്ടും ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നില്ല. പ്രളയസമയത്ത് വന്നത് ഒന്നേകാല്‍ലക്ഷം ഘനയടി ജലമായിരുന്നു. ഇന്നലെ 16000 ഘനയടി മാത്രമാണ് വന്നത്.

ആലപ്പുഴയില്‍ വെള്ളപ്പൊക്ക സാധ്യതാമേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറ‍ഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർഗോട് ജില്ലകളിലാണ് അതിശക്തമഴയ്ക്ക് സാധ്യതയുള്ളത്. ഒന്‍പത് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *