നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു, ആശുപത്രിയിലേക്ക് പോകും വഴി മരണം
കോഴിക്കോട്: സിനിമ സീരിയൽ നാടക നടൻ ബാബുരാജ് വാഴപ്പള്ളി(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും ആയിരുന്നു അന്ത്യം. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെ നാളായി മാനിപുരത്തിന് സമീപം കുറ്റൂർ ചാലിൽ ആയിരുന്നു താമസം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്. ഭാര്യ സന്ധ്യാ ബാബുരാജ് മകൻ ബിശാൽ.