Monday, January 6, 2025
Kerala

പി ടി ഉഷയ്‌ക്കെതിരായ പരാമർശം; എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പി ടി ഉഷയ്‌ക്കെതിരായ പരാമർശത്തിൽ എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.എളമരം കരീം എംപിയുടേത് വിഷവായന. പരാമർശം പിൻവലിക്കണം. എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്‌ത്തിക്കാട്ടലാണ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

പയ്യോളി എക്‌സ്പ്രസ്’ ഇന്ത്യൻ കായികമേഖലയ്‌ക്ക് നൽകിയ സംഭാവന എത്രയെന്ന് എളമരംകരീമിന് അറിയില്ലായിരിക്കാം. പക്ഷേ ലോകമലയാളിക്ക് കായികലോകത്തിന് ഉഷയുടെ യോഗ്യതയെക്കുറിച്ച് ചോദ്യങ്ങളോ സംശയങ്ങളോ കാണില്ല. നിലവാരമില്ലാത്ത പരാമർശം പിൻവലിച്ച് എംപി മാപ്പുപറയുക തന്നെ വേണം.

പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം മാപ്പുപറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രാജ്യസഭാ എംപി എന്ന നിലയിൽ കായികലോകത്തിന് പുതിയ ചിന്തകളും നിർദേശങ്ങളും പകരാൻ ഉഷയ്‌ക്ക് കഴിയുമെന്നത് തീർച്ചയാണ്. സഭയുടെ ഔന്നത്യമുയർത്തുന്ന സാന്നിധ്യമെന്ന് എല്ലാമലയാളികളും ഒരുപോലെ പറയുമ്പോൾ അതിൽ വിഷവായന നടത്തുന്നത് അപലപനീയം തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *