Friday, January 10, 2025
Sports

പെനൽറ്റി ഷൂട്ടൗട്ടിൽ വീണ് ബ്ലാസ്റ്റേഴ്‌സ്‌; ഐ.എസ്.എൽ കിരീടം ഹൈദരാബാദ് എഫ്.സിക്ക്‌

 

ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്.സി. പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്.സി ഐഎസ്എല്ലിൽ ആദ്യ കിരീടം ചൂടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. 68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു.

68ാം മിനുറ്റിൽ മലയാളി താരം രാഹുലാണ് ഹൈദരാബാദിന്റെ വല കുലുക്കിയത്. രാഹുലിന്റെ തകർപ്പനൊരു ഷോട്ട് ഹൈദാരാബാദ് ഗോൾകീപ്പർക്ക് തടഞ്ഞുനിർത്താനായില്ല. മധ്യവരയ്ക്കു സമീപം ഹൈദരാബാദിന്റെ മുന്നേറ്റം ബ്ലോക്ക് ചെയ്ത് ജീക്സൺ സിങ് പന്ത് പിടിച്ചെടുത്ത് കെ.പി രാഹുലിന് കൊടുക്കുന്നു. പന്തുമായി മുന്നേറിയ രാഹുൽ തൊടുത്ത ഷോട്ട് ഹൈദരാബാദ് ഗോ‌ൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെ കയ്യില്‍ തട്ടി ഗോളിലേക്ക്.

എന്നാല്‍ 87ാം മിനുറ്റില്‍ സഹിൽ ടവോരയിലൂടെ ഹൈദരാബാദ് ഗോള്‍ മടക്കി. ഹൈദരാബാദിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ടവോര ഗോള്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *