Friday, January 10, 2025
Top News

യുക്രൈനിൽ നിന്ന് 17,000 പേരെ ഒഴിപ്പിച്ചതായി കേന്ദ്രം; കുടുങ്ങിയവരുടെ കാര്യത്തിൽ ആശങ്ക അറിയിച്ച് കോടതി

 

യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ഇതുവരെ 17,000 പേരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഒഴിപ്പിക്കൽ നടപടികൾ ഊർജിതമാക്കാൻ പ്രധാനമന്ത്രി ഇന്നും ഉന്നതതല യോഗം വിളിച്ചതായും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു

അതേസമയം യുക്രൈനിൽ ഇനിയും കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ കോടതി ആശങ്ക അറിയിച്ചു. കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ അറിയാൻ ഹെൽപ് നമ്പറുകൾ ഏർപ്പെടുത്താൻ കോടതി നിർദേശം നൽകി. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്ന് കേന്ദ്രം അറിയിച്ചു

കിഴക്കൻ യുക്രൈൻ നഗരങ്ങളിലാണ് നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. സുമി നഗരത്തിൽ 600 മലയാളി വിദ്യാർഥികൾ സഹായം കിട്ടാതെ വലയുന്നുണ്ടെന്നാണ് നോർക്കയുടെ കണക്ക്. പിസോച്ചിനിൽ ആയിരത്തോളം ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.
 

Leave a Reply

Your email address will not be published. Required fields are marked *