ഒരു ഗ്ലാസ് പാലിൽ ഉള്ളതിനേക്കാൾ കൂടുതൽ കാത്സ്യമുണ്ട് ഒരു പിടി എള്ളിൽ
എള്ള്, ആരോഗ്യം മാത്രമല്ല സൗന്ദര്യവും പ്രസരിപ്പും നല്കുന്നു എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു
മൃതകോശങ്ങൾ അകറ്റി ചർമ്മത്തിന്റെ തിളക്കം കൂട്ടുന്നു. ഇതിൽ അടങ്ങിയിട്ടുള്ള സിങ്ക് ചർമ്മസൗന്ദര്യം മെച്ചപ്പെടുത്തുന്നു. എള്ളെണ്ണ തലയിൽ തേച്ച് മസാജ് ചെയ്ത് അര മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് മുടി തഴച്ചു വളരാൻ സഹായിക്കുന്നു. ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ വിളർച്ച തടഞ്ഞ് രക്തപ്രസാദം നൽകി നിങ്ങളെ സുന്ദരിയാക്കാൻ എള്ളിന് സാധിക്കും.
വെളുത്ത എള്ളിനേക്കാൾ തോടോടു കൂടിയ കറുത്ത എള്ളിനാണ് ഔഷധമൂല്യം കൂടുതലുള്ളത്. ഇതിലെ മഗ്നീഷ്യവും കാൽസ്യവും ചേർന്ന് മാനസിക പിരിമുറുക്കം അകറ്റുന്നു. നല്ല ഉറക്കം പ്രദാനം ചെയ്യാനുള്ള കഴിവും എള്ളിനുണ്ട്.
പ്രോട്ടീൻ, അയൺ, കോപ്പർ, മാംഗനീസ് ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് എള്ള്.
ഒരു ഗ്ലാസ് പാലിൽ ഉള്ളതിനേക്കാൾ കൂടുതൽ കാൽസ്യം ഒരു പിടി എള്ളിൽ ഉണ്ടെന്ന് അറിയുക.