Saturday, October 19, 2024
Kerala

ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചേർത്തു; അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം

 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ ഒരു വകുപ്പ് കൂടി ചേർത്തു. കൊലപാതകത്തിനുള്ള വകുപ്പ് കൂടിയാണ് ചേർത്തത്. നേരത്തെ കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്.

നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് നൽകി. ഈ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു

ഇത് അസാധാരണമായ കേസാണെന്നായിരുന്നു പ്രോസിക്യൂഷൻ ഇന്നലെ പറഞ്ഞത്. ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ നൽകിയ കേസ് നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ആദ്യത്തെയാണ്. വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ തന്നെ ബാധിക്കും. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.