എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും
എസ് എസ് എൽ സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തീയതി പ്രഖ്യാപിക്കുക. മാർച്ച് അവസാനമോ ഏപ്രിലിലോ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്.
കൊവിഡിനെ തുടർന്ന് ക്ലാസുകൾ വൈകി ആരംഭിച്ചതിനാൽ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷയുടെ ഭാഗമാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയായി നിശ്ചയിച്ചിട്ടുണ്ട്.